നിർമാണ പ്രവൃത്തി തുടങ്ങി കണ്ണൂർ: സ്ത്രീകളുടെ ജീവിതത്തിനും തൊഴിലിനും അഭിവൃദ്ധി ഉണ്ടാക്കാൻ ലക്ഷ്യമിട്ട് കണ്ണൂർ കോർപറേഷൻ ഷീ മാൾ നിർമിക്കുന്നു. 2021-22 വാർഷിക പദ്ധതിയിലെ വനിത ഘടക പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് 91,21,000 രൂപ ചെലവിൽ 3,634 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ രണ്ട് നിലയിലായി ഷീ മാൾ നിർമിക്കുന്നത്. മാൾ നിർമാണം പൂർത്തിയാകുന്നതോടെ വിവിധ സംരംഭങ്ങൾ ഉയർന്നുവരും. ആറാട്ട് റോഡിൽ നിർമിക്കുന്ന ഷീ മാൾ പ്രവൃത്തി ഉദ്ഘാടനം മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ അഡ്വ. പി. ഇന്ദിര, പി. ഷമീമ, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ, കൗൺസിലർമാരായ കെ. സുരേഷ്, മുസ്ലിഹ് മഠത്തിൽ, സി.എം. പത്മജ, വി.കെ. ഷൈജു, സൂപ്രണ്ടിങ് എൻജിനീയർ എ. ബീന, എക്സിക്യൂട്ടിവ് എൻജിനീയർ പി.പി. വത്സൻ, അസി. എക്സി.എൻജിനീയർ കെ. പ്രകാശ് ബാബു തുടങ്ങിയവർ സംസാരിച്ചു. ----------------- പടം സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.