ഏകജാലക സംവിധാനം വഴിയാണ് ക്വാറി ഉടമകള്‍ പ്രവര്‍ത്തനാനുമതി നേടിയെടുത്തത് ചെറുപുഴ: രാജഗിരിയില്‍ പുതുതായി രണ്ടു ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈകോടതിയെ സമീപിക്കാന്‍ ചെറുപുഴ പഞ്ചായത്ത് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന് സര്‍വകക്ഷി സംഘം കരിങ്കല്‍ ക്വാറി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നു ചൂരപ്പടവ് ക്വാറിക്ക് അനുമതി നല്‍കേണ്ടിവന്നതിനു പിന്നാലെ രാജഗിരിയിലും രണ്ടു ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കാനാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായത്. വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഏകജാലക സംവിധാനം വഴിയാണ് ക്വാറി ഉടമകള്‍ പ്രവര്‍ത്തനാനുമതി നേടിയെടുത്തത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഗ്രാമസഭ വിളിച്ച് പ്രമേയം പാസാക്കി ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതിനെ തുടര്‍ന്നു അടച്ചുപൂട്ടിയ ക്വാറിയാണ് ഇവ. സര്‍ക്കാര്‍ തലത്തില്‍ അനുമതി നല്‍കിയ ക്വാറിയുടെ പ്രവര്‍ത്തനം തടയാന്‍ പഞ്ചായത്തിന് സാധ്യമല്ലാത്ത സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ എന്നിവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.