ശ്രീകണ്ഠപുരത്ത് സംസ്ഥാന പാതയോരം ശുചീകരിച്ചു

ശ്രീകണ്ഠപുരം: ശുചിത്വം സുന്ദരം കാമ്പയിന്‍റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പെരുവളത്തുപറമ്പ് മുതൽ ശ്രീകണ്ഠപുരം വരെയുള്ള സംസ്ഥാന പാതയോരം ശുചീകരിച്ചു. ഹരിത കർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, ആരോഗ്യവിഭാഗം പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാന പാതയോരം ശുചീകരിച്ചത്. 'ഹരിതപാത രാജപാത' പദ്ധതി കണിയാർ വയലിൽ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.പി. നസീമ, ജോസഫീന വർഗീസ്, കെ.സി. ജോസഫ് കൊന്നക്കൽ, പി.പി. ചന്ദ്രാംഗദൻ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.