ജില്ല ആശുപത്രിയിൽനിന്ന്​ ഫോൺ കവർന്ന പ്രതി പിടിയിൽ

കണ്ണൂർ: ജില്ല ആശുപത്രിയിലെ സ്‌ത്രീകളുടെ വാർഡിൽനിന്ന്​ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. കണ്ണാടിപ്പറമ്പ് സ്വദേശി ആഷിഖാണ്​ പിടിയിലായത്​. കഴിഞ്ഞമാസമാണ്​ ആശുപത്രിയിലെ സ്​ത്രീകളുടെ വാ​ർ​ഡി​ൽനിന്ന്​ രോ​ഗി​ക​ളു​ടെ​യ​ട​ക്കം ​ആ​റ്​ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​യത്​. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെ എസ്​.ഐ സുമേഷി​ന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ​ അറസ്റ്റ് ചെയ്തത്​. എസ്​.ഐ വിനോദ്, എ.എസ്​.ഐമാരായ രാഗേഷ്, മണി ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജിത്ത് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. -------- photo: ashikh prethy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.