'പാദമുദ്രകൾ' പ്രകാശനം നാളെ

പാനൂർ: ബി.എസ്.എം ട്രസ്റ്റ് പുറത്തിറക്കുന്ന പാനൂർ മേഖലയിലെ വിവിധ തലങ്ങളിൽ ശ്രദ്ധ നേടിയ ഇരുനൂറോളം വ്യക്തിത്വങ്ങളുടെ സ്മരണ നിലനിർത്താൻ തയാറാക്കിയ 'പാദമുദ്രകൾ' പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നാലിന്​ പാനൂർ യെസ് അക്കാദമിയിൽ കെ. മുരളീധരൻ എം.പി നിർവഹിക്കും. ബി.എസ്.എം ട്രസ്റ്റ് ചെയർമാൻ ബാലിയിൽ മഹമൂദ് ഹാജി അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ വി. നാസർ പുസ്തകം ഏറ്റുവാങ്ങും. ഹരിദാസ് മൊകേരി പുസ്തക പരിചയം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.