കണ്ണൂരിൽ മൊത്തക്കച്ചവട സ്ഥാപനം കത്തിനശിച്ചു

കണ്ണൂര്‍: പഴയ ബസ് സ്​റ്റാൻഡിൽ മൊബൈല്‍ ആക്‌സസറീസ് മൊത്തക്കച്ചവട സ്ഥാപനത്തിന്​ തീപിടിച്ചു. ചൊവ്വാഴ്​ച പുലര്‍ച്ചെ 2.45നാണ് കിങ്സ് മൊബൈല്‍ സിറ്റി എന്ന കടക്ക്​ തീപിടിച്ചത്​. രണ്ട്​ മുറികളും പൂർണമായി കത്തി. അരക്കോടി രൂപയുടെ നഷ്​ടമുണ്ടായതായി കണക്കാക്കുന്നു. കണ്ണൂര്‍ ഫയര്‍ സ്​റ്റേഷന്‍ ഓഫിസറുടെ നേതൃത്വത്തില്‍ മൂന്ന് യൂനിറ്റ് എത്തി ഒരു മണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. പുക ഉയരുന്നതുകണ്ട കെട്ടിടത്തി​ൻെറ കാവൽക്കാരനും സമീപത്തെ ഡ്രൈവർമാരുമാണ്​ ഫയർഫോഴ്​സിൽ വിവരമറിയിച്ചത്​. കടയുടെ അകത്തുനിന്നാണ്​ തീ പടര്‍ന്നത്. മൊബൈല്‍ ഡിസ്‌പ്ലേ, ബാറ്ററി തുടങ്ങി രണ്ടു കടമുറിയിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു. കോഴിക്കോട്​ സ്വദേശി ഫാരിസി​​േൻറതാണ്​ സ്ഥാപനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.