എ.ടി.എം കൗണ്ടറുകൾ നോക്കുകുത്തിയായി

കേളകം: ടൗണിലെ എ.ടി.എം കൗണ്ടറുകൾ നോക്കുകുത്തികളായതായി പരാതി. വിവിധ ബാങ്കുകളുടെ അഞ്ച് എ.ടി.എം കൗണ്ടറുകൾ കേളകത്തുണ്ട്. പ​​ക്ഷേ ഒന്നിലും പണമില്ല. പലതും പ്രവർത്തിച്ചിട്ട് ആഴ്ചകളായി. എസ്.ബി.ഐ, കനറ, കേരള ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ എസ്.ബി.ഐ, കനറ ബാങ്കുകളുടെ എ.ടി.എമ്മുകൾ ആഴ്ചകളായി കൃത്യമായി പ്രവർത്തിച്ചി​ട്ടെന്ന് നാട്ടുകാർ പറയുന്നു. അവധി ദിവസം കണക്കാക്കി കടുതൽ പണം എ.ടി.എമ്മിൽ കരുതാത്തതാണ് കാലിയാവലിന് കാരണമെന്ന് ഇടപാടുകാർ പറയുന്നു. സ്വന്തം പണം ബാങ്കിൽ നിക്ഷേപിച്ചിട്ട് അത് പിൻവലിക്കാൻ ബാങ്ക് അധികൃതരുടെ സമയത്തിനായി കാത്തു നിൽക്കേണ്ട അവസ്​ഥയാണ്​ നിലവിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.