പൊലീസ് സ്മൃതി ദിനം ചിത്രം: പൊലീസ് സ്മൃതി ദിനത്തിൻെറ ഭാഗമായി സ്റ്റുഡൻറ് പൊലീസിൻെറ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിൽ നടന്ന സൈക്കിൾ റാലി വളപട്ടണം ഇൻസ്പെക്ടർ എം. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു പാപ്പിനിശ്ശേരി: സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിൽ പൊലീസ് സ്മൃതി ദിനം ആചരിച്ചു. പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഹയർ സെക്കൻഡറി സ്കൂളും അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായാണ് സ്മൃതിദിനം ആചരിച്ചത്. കാഡറ്റുകളുടെ സൈക്കിൾ റാലി വളപട്ടണം ഇൻസ്പെക്ടർ രാജേഷ് മാരാംഗലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. എസ്.പി.സി കാഡറ്റുകൾ വളപട്ടണം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുകയും ആയുധങ്ങൾ പരിചയപ്പെടുകയും ചെയ്തു. തുടർന്ന് നടന്ന ക്ലാസിന് എസ്.ഐ രാജൻ കൊട്ടമല നേതൃത്വം നൽകി. വളപട്ടണം എസ്.ഐ എം. ദിജേഷ്, പാപ്പിനിശ്ശേരി സ്കൂൾ പ്രഥമാധ്യാപകൻ സി. അനൂപ് കുമാർ, അരോളി സ്കൂൾ പ്രഥമാധ്യാപിക സുചിത്ര, എൻ.പി. ബിനീഷ്, ഇ.കെ. സതീഷ് കുമാർ, ദിനേഷ് ബാബു, കെ. നജ്മ, പി. ലെഷ്മ, സി.പി.ഒമാരായ കെ. സജേഷ്, എം. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.