ഐ.എൻ.ടി.യു.സി ധർണപടം....... എരഞ്ഞോളി സമാന്തര പാലം നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച ധർണ പി. ജനാർദനൻ ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: എരഞ്ഞോളി സമാന്തര പാലം നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പി. ജനാർദനൻ ആവശ്യപ്പെട്ടു. പാലത്തിൻെറ നിർമാണം അടിയന്തരമായി പൂർത്തിയാക്കുക, സർവിസ് റോഡ് ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. പി.വി. രാധാകൃഷ്ണൻ, സുശീൽ ചന്ദ്രോത്ത്, ഇ.വി. വിജയകൃഷ്ണൻ, എൻ.കെ. രാജീവ്, ടി.എ. രാമദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.