അപകടയാത്രക്ക്​ തടയിടാൻ റിഫ്ലക്​ടർ സിഗ്​നൽ

അപകടയാത്രക്ക്​ തടയിടാൻ റിഫ്ലക്​ടർ സിഗ്​നൽphoto sandeep അപകട​ങ്ങൾ ഒഴിവാക്കാൻ താഴെചൊവ്വ മുതൽ പുതിയതെരു വരെ റിഫ്ലക്​ടർ സിഗ്നൽ സ്ഥാപിക്കുംകണ്ണൂർ: നഗരത്തിൽ ഡിവൈഡർ വില്ലനായിട്ട്​​ കാലമേറെയായി. ഇതി​ൻെറ ഫലമായി അപകടങ്ങൾ തുടർക്കഥയാണ്​. രാത്രി കാലങ്ങളിലാണ്​ ഡിവൈഡറുകളിൽ ഇടിച്ചും കയറിയും വാഹനാപകടങ്ങൾ കൂടുതലായും നടക്കുന്നത്​. ഇതേത്തുടർന്ന്​ കണ്ണൂർ ട്രാഫിക്​ പൊലീസ്,​ ഡിവൈഡറുകളിൽ റിഫ്ലക്​ടറുകൾ സ്​ഥാപിക്കാൻ തുടങ്ങി​. കണ്ണൂരിലെ എ.കെ ഇൻറീരിയോ എന്ന സ്ഥാപനത്തി​ൻെറ സഹകരണത്തോടെയാണ്​ കണ്ണൂർ ട്രാഫിക് പൊലീസ്​ താഴെചൊവ്വ മുതൽ പുതിയതെരു വരെ റിഫ്ലക്​ടർ സിഗ്നൽ സ്ഥാപിക്കുന്നത്. ഇതിൽ താഴെചൊവ്വ, താണ, മക്കാനി, പള്ളിക്കുന്ന്​, പൊടിക്കുണ്ട്​ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം റിഫ്ലക്​ടർ സിഗ്നൽ സ്​ഥാപിച്ചുകഴിഞ്ഞു. ട്രാഫിക്​ എസ്​.ഐ വി.വി. മനോജ്​ കുമാറി​ൻെറ നേതൃത്വത്തിലാണ്​ ഇവ സ്​ഥാപിച്ചത്​. വാഹനാപകടങ്ങൾ പതിവായതോടെ പലയിടത്തും ഡിവൈഡറുകൾ തകർന്നിട്ടുണ്ട്​. വാഹനത്തിലുള്ളവർക്ക്​ പരിക്കേൽക്കുന്നുമുണ്ട്​. റിഫ്ലക്​ടറുകൾക്ക്​ പുറമെ നഗരത്തിലെ വെളിച്ചക്കുറവ്​ പരിഹരിക്കാനുള്ള സംവിധാനവും വേണം. റിഫ്ലക്​ടറുകൾ സ്​ഥാപിച്ചതി​ൻെറ ഗുണം പൂർണതോതിൽ കിട്ടണമെങ്കിൽ ഇതും കൂടി വേണമെന്നതാണ്​ അവസ്​ഥ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.