ധർണ നടത്തി

ധർണ നടത്തിതളിപ്പറമ്പ്: ബി.എം.എസി​ൻെറ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി തളിപ്പറമ്പ്​ താലൂക്ക് ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ്​ സി.വി. തമ്പാൻ ഉദ്ഘാടനം ചെയ്തു.പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വില നിയന്ത്രിക്കുക, കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപനം തടയാൻ നടപടി സ്വീകരിക്കുക, എല്ലാ വിഭാഗം തൊഴിലാളികൾക്കും ജോലിയും കൂലിയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ. രജിത്ത് അധ്യക്ഷത വഹിച്ചു. കെ. ബിജേഷ് കുമാർ, കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.