ഒന്നാം സമ്മാനം പൊന്നും വിലയുള്ള പെട്രോൾ

കണ്ണൂർ: കോപ അമേരിക്ക, യൂറോ കപ്പ്​ ഫുട്​ബാൾ ടൂർണമൻെറി​ലെ വിജയി ആരാണെന്ന്​ പറയുന്നവരെ കാത്തിരിക്കുന്നത്​ പൊന്നുംവിലയുള്ള പെട്രോൾ. യൂത്ത്​ കോൺഗ്രസ്​ നാറാത്ത്​ മണ്ഡലം കമ്മിറ്റി, കോറളായി പ്രിയദർശിനി യൂത്ത്​ സൻെറർ എന്നിവയാണ്​​ പ്രതിഷേധവും കൗതുകവും നിറഞ്ഞ പ്രവചന മത്സരവുമായി എത്തിയത്​. കോപ അമേരിക്ക, യൂറോ കപ്പ്​ മത്സരങ്ങളിലെ വിജയിയെ പ്രവചിക്കുന്നവർക്ക്​ രണ്ട്​ ലിറ്റർ പെട്രോളാണ്​ സമ്മാനം ലഭിക്കുക. ശനിയാഴ്​ച രാത്രി 11.59 വരെയായിരുന്നു പ്രവചനം അറിയിക്കേണ്ട സമയപരിധി. ഒന്നിൽകൂടുതൽ ശരിയുത്തരമുണ്ടെങ്കിൽ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഇന്ധനവില ഇത്രയും ഉയർന്ന കാലത്ത്​ വിജയികൾക്ക്​ ഇതിലും വിലയേറിയ സമ്മാനം നൽകാനില്ലെന്നാണ്​ ഇരു മത്സരങ്ങളുടെയും സംഘാടകർ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.