മദ്യം പിടിച്ചു പാനൂർ: ബൈക്കിൽ കടത്തുകയായിരുന്ന മാഹിയിൽ നിന്നുള്ള 15 കുപ്പി വിദേശ മദ്യം പൊലീസ് പിടികൂടി. സംഭവത്തിൽ തൂവക്കുന്നിലെ വടക്കെയില്ലത്ത് ഗംഗാധരൻ (51) പിടിയിലായി.തൂവക്കുന്ന് അയ്യപ്പ മഠത്തിനടുത്തു വാഹന പരിശോധനയിലാണ്അഡീഷനൽ എസ്.ഐ നാരായണൻ, എസ്.ഐ പ്രസീത്,എ.എസ്.ഐമാരായ അശറഫ്, സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യം പിടികൂടിയത്. തലശ്ശേരി സി.ജെ.എം കോടതി ഗംഗാധരനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.