യാനം കഥകളി മഹോത്സവം

കണ്ണൂര്‍: മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ആഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 16 വരെ നടക്കും. കോട്ടയം തമ്പുരാൻ മുതൽ രചിച്ച അമ്പതോളം ആട്ടക്കഥകൾ അരങ്ങേറും. എല്ലാദിവസവും വൈകീട്ട് നടക്കുന്ന പരിപാടിയിൽ ആയിരത്തിലധികം കലാകാരന്മാർ അണിനിരക്കും. ഞായറാഴ്ച രാവിലെ 10ന് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മന്ത്രി ആര്‍. ബിന്ദു, വി. ശിവദാസന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ രേണുക രവിവര്‍മ, കലാമണ്ഡവം മനോജ്, എം. മനോഹരന്‍, എന്‍. പങ്കജാക്ഷന്‍, രാജന്‍ കാരിമൂല എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.