കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: കഞ്ചാവ് സഹിതം യുവാവ് അറസ്റ്റിലായി. ചുഴലി നെല്ലിക്കുന്ന് സ്വദേശി റിട്ടോ എന്ന ടി. സെബാസ്റ്റ്യനെയാണ് (30) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റoവ് ഓഫിസർ എം.വി. അഷറഫും സംഘവും ചുഴലി, ചെങ്ങളായി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടയിലാണ് പ്രതി പിടിയിലായത്. ഉത്സവസീസണിൽ ചൂതാട്ടം നടത്തി ഉപജീവനം നയിക്കുന്ന ഇയാൾ സീസണല്ലാത്തതിനാൽ കഞ്ചാവ് വിൽപന നടത്തിയാണ് വരുമാനം കണ്ടെത്തുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇയാൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ആളെ പറ്റിയും വിൽപന ചെയ്തവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.