വിലക്കയറ്റത്തിനെതിരെ എൽ.ഡി.എഫ്​ മാർച്ച്​

പടം -സന്ദീപ്​ കണ്ണൂര്‍: വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും കേരളത്തോടുള്ള അവഗണക്കും കിഫ്ബിയെ തകര്‍ക്കുന്ന നീക്കങ്ങള്‍ക്കുമെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ്‌ പോസ്‌റ്റ് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന് ബ്രിട്ടീഷ് പ്രേതം ബാധിച്ചതായി അദ്ദേഹം പറഞ്ഞു. അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഇതിന്റെ ഭാഗമാണ്. സി.പി. ഷൈജന്‍ അധ്യക്ഷത വഹിച്ചു. കെ.പി. സഹദേവന്‍, ജോയി കൊന്നക്കല്‍, ഇ.പി.ആര്‍. വേശാല, പി.കെ. രവീന്ദ്രന്‍, അഡ്വ എ.ജെ. ജോസഫ്, താജുദ്ദീന്‍ മട്ടന്നൂര്‍, രതീഷ് ചിറക്കല്‍, സി. വത്സന്‍, ടോമി സെബാസ്റ്റ്യന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.