പടം -സന്ദീപ് കണ്ണൂർ: പൊതുമേഖല സ്ഥാപനമായ ഹാൻവീവിനെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം ആവശ്യപ്പെട്ടു. കേരള കൈത്തറി വികസന കോർപറേഷൻ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിലും തൊഴിലാളി ദ്രോഹ നടപടികളിലും പ്രതിഷേധിച്ച് ഹാൻവീവ് പ്രധാന കാര്യാലയത്തിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാസങ്ങളോളം കുടിശ്ശികയായി മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടൻ വിതരണം ചെയ്യുക, ജീവനക്കാരെ സ്ഥലം മാറ്റി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കൈത്തറി വികസന കോർപറേഷൻ സ്വതന്ത്ര എപ്ലോയീസ് യൂനിയൻ ധർണ നടത്തിയത്. ആലിക്കുഞ്ഞി പന്നിയൂർ അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജി. മായിൻ അബൂബക്കർ, എ.ടി. നിഷാദ്, സി.കെ. ഉമ്മർ, പി. ഹംസ ഹാജി, അബ്ദു മൂന്നാംകുന്ന്, പാലക്കൽ സാഹിർ, ബി.എം. ബഷീർ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി സി.പി. കൂഞ്ഞമ്മദ് സ്വാഗതവും ട്രഷർ താഹ തിരുവനന്തപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.