പടം സന്ദീപ് കണ്ണൂര്‍: നോര്‍ത്ത് കേരള ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ കണ്ണൂര്‍ രൂപത കലക്ടറേറ്റിലേക്ക് പ്രതിഷേധ ധര്‍ണ നടത്തി. ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി അവകാശം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുക, ഉദ്യോഗസ്ഥ സംവരണം നാല് ശതമാനമായി ഉയര്‍ത്തുക, പട്ടികജാതിക്കാര്‍ക്ക് നല്‍കുന്ന മുഴുവന്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ദലിത് ക്രൈസ്തവര്‍ക്കും അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. മോണ്‍. ഡോ. ക്ലാരന്‍സ് പാലിയത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.സി ജില്ല ചെയര്‍മാന്‍ കെ.എഫ്. തോമസ് അധ്യക്ഷത വഹിച്ചു. ഫാ. ജോളി അല്‍ഫോണ്‍സ്, കെ.ജി. വര്‍ഗീസ്, സി. വീണ, റവ. ബാബു ദയാനന്ദ്, ഫാ. തോംസണ്‍ കൊറ്റിയത്ത്, ആന്റണി നെറോണ, ദേവസി കുറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.