ശ്രീകണ്ഠപുരം: ജില്ലയിൽ ജപ്പാൻ കുടിവെള്ള വിതരണം (പട്ടുവം പദ്ധതി) പലയിടത്തും താളം തെറ്റി. മാസ ബിൽ കുറയാതെ കൃത്യമായി ലഭിക്കുമ്പോഴും കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. പഴശ്ശിയിൽനിന്നെടുക്കുന്ന വെള്ളം പെരുവളത്ത് പറമ്പിലെ ടാങ്കിലെത്തിച്ചാണ് ശുദ്ധീകരിച്ച് കുറുമാത്തൂർ കൂനത്തെ ടാങ്കിലെത്തിക്കുന്നത്.ഇവിടെ നിന്നാണ് ഏറ്റവുമധികം വീടുകളിലേക്ക് വെള്ളം പൈപ്പ് വഴി നൽകുന്നത്. നേരത്തേ മുതൽ പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് പതിവായിരുന്നു. അതിന് പരിഹാരമുണ്ടായിരുന്നില്ല. നിലവിൽ കുറുമാത്തൂർ ചൊറുക്കള ഭാഗങ്ങളിലടക്കമുള്ള നിരവധി വീടുകളിൽ മാസങ്ങളായി ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. വെള്ളം കൃത്യമായി ലഭിക്കാതിരിക്കുമ്പോഴും നേരത്തെ ലഭിക്കുന്ന തുക കുറയാതെ ബിൽ നൽകുന്നുണ്ട്. പല തവണ തളിപ്പറമ്പിലെ ജലവിഭവ വകുപ്പ് ഓഫിസിൽ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു. നേരത്തെ നൽകിയിരുന്നതിന് പുറമെ ശേഷി പരിഗണിക്കാതെ കൂടുതൽ കുടിവെള്ള കണക്ഷനുകൾ നൽകിയതാണ് പല വീടുകളിലും കൃത്യമായി വെള്ളം ലഭിക്കാതിരിക്കാൻ കാരണമായത്. താങ്ങാവുന്നതിനപ്പുറം കണക്ഷൻ നൽകിയപ്പോൾ ഉപഭോക്താക്കൾ പലരും വെള്ളം കിട്ടാതെ വലയേണ്ട സ്ഥിതിയിലായി. അധികൃതരുടെ കെടുകാര്യസ്ഥതയാണ് വെള്ളം മുടങ്ങാനിടയാക്കിയത്. കൃത്യമായി വെള്ളം നൽകുന്നില്ലെങ്കിൽ മാസ ബിൽ കുറക്കാൻ തയാറാവണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പരാതി അവഗണിച്ച അധികൃതർക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങാനാണ് ഉപഭോക്താക്കളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.