പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫിസിന് ഇനി പുതിയ കോഡ്

പയ്യന്നൂർ: താലൂക്ക് സപ്ലൈ ഓഫിസിൽ 2383 എന്ന പുതിയ താലൂക്ക് കോഡ് തയാറായതായി അധികൃതർ അറിയിച്ചു. ഇതോടെ പയ്യന്നൂർ താലൂക്കിലെ മുഴുവൻ കാർഡ് നമ്പറുകളും മാറി. ഈ മാസം മുതൽ റേഷൻ വാങ്ങിക്കുന്നതിന് പുതിയ നമ്പർ ആവശ്യമാണ് ഇത് റേഷൻ കടകളിലും താലൂക്ക് സപ്ലൈ ഓഫിസിലും ലഭ്യമാണ്. റേഷൻ ലഭിക്കുന്നതിന് പുതിയ കാർഡ് നമ്പർ ഉള്ള കാർഡ് പ്രിന്റ് എടുക്കണമെന്ന് നിർബന്ധമില്ല. പുതിയ കാർഡ് നമ്പർ മതി. പുതിയ കാർഡ് നമ്പർ ഉള്ള കാർഡ് ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴി പ്രിന്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇതിനായി നിശ്ചയിച്ച ഫീസ് ഇൗ കാർഡിന് ലാമിനേഷൻ ഉൾപ്പെടെ 25 രൂപയും പി.വി.സി കാർഡിന് 65 രൂപയുമാണ് അടക്കേണ്ടത് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.