സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം

ഇരിട്ടി: പായം ഗവ. യു.പി സ്‌കൂളിന് എസ്.എസ്.കെ അനുവദിച്ച വര്‍ണക്കൂടാരം പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീപ്രൈമറി ശിശുസൗഹൃദ പാര്‍ക്കിന്റെയും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയുടെ അധ്യക്ഷതയില്‍ ഡോ. വി. ശിവദാസന്‍ എം.പി നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യന്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. അബ്ദുല്ല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിട്ടി ബി.പി സി തുളസീധരന്‍ ഉപഹാര സമര്‍പ്പണം നടത്തി. എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ ഇ.സി. വിനോദ് പദ്ധതി വിശദീകരണം നടത്തി. പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പത്മാവതി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ വി. പ്രമീള, പായം ഗ്രാമപഞ്ചായത്ത് അംഗം പങ്കജാക്ഷി, ഡി.പി.ഒ ഡോ. രമേശന്‍ കടൂര്‍, പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഷിതു കരിയാല്‍, മദര്‍ പി.ടി.എ പ്രസിഡന്റ് സീമ വിനോദ്, വി. മുകുന്ദന്‍ മാസ്റ്റര്‍, എ. ശ്രീല, എം. സുമേഷ്, സണ്ണി തറയില്‍, എം. പ്രദീപന്‍, ഇ. രഹ്ന എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.