കൂത്തുപറമ്പ്: മമ്പറത്ത് കോണ്‍ഗ്രസ്- ആര്‍.എസ്.എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. ഡി.സി.സി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഡി.സി.സി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ, വേങ്ങാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് മിഥുൻ മാറോളി, സെക്രട്ടറി പ്രയാഗ് പ്രദീപൻ എന്നിവർക്കാണ് മർദനമേറ്റത്. പടിഞ്ഞിറ്റമുറി മേത്തട്ട മുത്തപ്പൻ മടപ്പുരക്ക് സമീപത്ത് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതോളം വരുന്ന ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ മമ്പറത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി, വി.എ. നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.