നവാഗതരെ വരവേൽക്കാൻ ജടായു ശിൽപം

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികളെ സ്വീകരിക്കാൻ കൂറ്റൻ ജടായു ശിൽപമൊരുക്കി. കലാകാരനായ വിനേഷ് മഞ്ഞപ്പാറയാണ് ജടായുപ്പാറയിലെ ശിൽപത്തിന്റെ മാതൃകയിൽ ശിൽപം തയാറാക്കിയത്. സ്കൂളിലെ അധ്യാപകനും ചിത്രകാരനുമായ കെ.പി. സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ഇ.പി. ജയപ്രകാശ്, ഹെഡ്മിസ്ട്രസ് വി.സി. ശൈലജ, വി.വി. സുനേഷ്, ആർ.കെ. ഹരീന്ദ്രനാഥ്, എം. രമേശൻ, എൻ.ജി. നിഷാന്ത് എന്നിവർ ആവശ്യമായ സാങ്കേതിക സഹായം നൽകി. പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം. ചിത്രം : ഇരിക്കൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ജടായു ശിൽപത്തിനു സമീപം നിൽക്കുന്ന വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.