ഞങ്ങളും കൃഷിയിലേക്ക്; പഞ്ചായത്തുതല ഉദ്ഘാടനം

പയ്യന്നൂർ: കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് തല ഉദ്‌ഘാടനം എം. വിജിൻ എം.എൽ.എ പുത്തൂർ കുന്നിൽ നിർവഹിച്ചു. വള്ളിവളപ്പിൻ മൂല പാടശേഖരത്തിന്റെ ഭാഗമായ പുത്തൂർകുന്നിൽ വി. വാസുദേവൻ നമ്പൂതിരിയുടെ കരനെല്ല് കൃഷിയിടത്തിൽ പരമ്പരാഗത രീതിയിൽ കന്ന് പൂട്ടി നിലം ഉഴുത് പാൽക്കയമ വിത്ത് വിതച്ചായിരുന്നു ഉദ്‌ഘാടനം. പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച കാർഷിക സൗഹൃദ ചങ്ങലയിൽ കർഷകരും ജനപ്രതിനിധികളും യുവാക്കളും വിദ്യാർഥികളും ഉൾ​െപ്പടെയുള്ളവർ അണിചേർന്ന് കാർഷിക പ്രതിജ്ഞയെടുത്തു. പി.പി. ദാമോദരൻ, ഐ. വത്സല ടീച്ചർ, വി.എ. കോമളവല്ലി എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ വി.വി. ജിതിൻ സ്വാഗതവും പാടശേഖര സെക്രട്ടറി കെ. കരുണാകരൻ നന്ദിയും പറഞ്ഞു. പി.വൈ.ആർ കൃഷി കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വിത്ത് വിതച്ച് എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.