ഇരിട്ടി: കളിയും ചിരിയും പാട്ടുമായി വീണ്ടും അംഗൻവാടികൾ പ്രവർത്തനം തുടങ്ങി. പുതുതായി എത്തിയ കുട്ടികളെ പഞ്ചായത്ത് അംഗങ്ങളുടെയും അംഗൻവാടി വികസന സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. ഉളിയിൽ അംഗൻവാടിയിൽ നടന്ന ഇരിട്ടി നഗരസഭതല പ്രവേശനോത്സവം നഗരസഭ അധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. കൗൺസിലർ അബ്ദുൽഖാദർ കോമ്പിൽ അധ്യക്ഷത വഹിച്ചു. എം. അജേഷ്, ആർ.കെ. മുജീബ്, റാഷിദ്, അധ്യാപിക ടി.വി. ശ്രീജ എന്നിവർ സംസാരിച്ചു. ആവിലാട് അംഗൻവാടിയിൽ കൗൺസിലർ ടി.കെ. ഷരീഫ ഉദ്ഘാടനം ചെയ്തു. പി.കെ. ശ്രീജ അധ്യക്ഷത വഹിച്ചു. കാറാട് അംഗൻവാടിയിൽ കൗൺസിലർ പി. ഫൈസൽ ഉദ്ഘാടനം ചെയ്തു. ആലയാട് നടന്ന തില്ലങ്കേരി പഞ്ചായത്ത്തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി അംഗൻവാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിലങ്ങേരി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പാറക്കണ്ടം, കുന്നത്തൂർ, ഉവ്വാപള്ളി അംഗൻവാടികളിൽ പഞ്ചായത്ത് അംഗം കെ.വി. റഷീദ് ഉദ്ഘാടനം ചെയ്തു. കാക്കയങ്ങാട് അംഗൻവാടിയിൽ പഞ്ചായത്ത് അംഗം വി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. തെക്കംപൊയിൽ പഞ്ചായത്ത് അംഗം പി.ഡി. മനീഷ ഉദ്ഘാടനം ചെയ്തു. പാറേങ്ങാട് പ്രസന്ന ഉദ്ഘാടനം ചെയ്തു. വാഴക്കാൽ പഞ്ചായത്ത് അംഗം രമണി മിന്നി ഉദ്ഘാടനം ചെയ്തു. പടിക്കച്ചാലിൽ എൻ. മനോജ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.