'തലശ്ശേരി ആലിഹാജി പള്ളിയുടെ പൈതൃകം സംരക്ഷിക്കണം'

തലശ്ശേരി: മെയിൻ റോഡിൽ രണ്ട് നൂറ്റാണ്ടായി ഹനഫി മദ്ഹബ് അനുസരിച്ച് നടക്കുന്ന ആലിഹാജി ജുമാമസ്ജിദിന്റെ പൈതൃകം നിലനിർത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് തലശ്ശേരി മുസ് ലിം അസോസിയേഷൻ ജനറൽ ബോഡി യോഗം കേരള സർക്കാറിനോടും വഖഫ് ബോർഡിനോടും ആവശ്യപ്പെട്ടു. വഖഫ് ചെയ്ത വ്യക്തിയുടെ ലക്ഷ്യം വ്യക്തമായി രേഖപ്പെടുത്തപ്പെട്ട പള്ളിയുടെ നിയമാവലി ദുർബലപ്പെടുത്തി മസ്ജിദിന്റെ ഹനഫി പാരമ്പര്യം ഇല്ലാതാക്കുന്ന പുതിയ ബൈലോയുണ്ടാക്കി തൽപര കക്ഷികളെ പള്ളി പരിപാലനം ഏൽപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യോഗം ആരോപിച്ചു. പ്രസിഡന്റ് എ.പി. അഹ്മദ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകനും ലീഗ് പ്രാദേശിക നേതാവുമായിരുന്ന എ.പി. മഹ്മൂദിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സി.ഒ.ടി. ഹാഷിം, ടി.പി. സാജിദ്, പി.വി. സൈനുദ്ദീൻ, ടി. ഷാഹുൽ ഹമീദ്, സി.കെ. അബ്ദുൽലത്തീഫ്, സി.കെ.പി. റയീസ്, സി.പി. ആലുപ്പിക്കേയി, റംഷീദ് അഷ്റഫ്, കെ.സി. നൗഫൽ, സി.ടി.കെ. ഹസൻ കുട്ടി, സി.ടി. ഖാലിദ്, എ.കെ. ഇബ്രാഹിം, സി.ഒ.ടി. ഫസൽ, എ.പി. റഹീം, പി.പി. ഫാറൂഖ്, ഇ.കെ. യൂസുഫ് എന്നിവർ സംസാരിച്ചു. ഹജ്ജിന് പുറപ്പെടുന്ന ടി.എം.എ സെക്രട്ടറി മുഹമ്മദ് റഫീഖിന് യാത്രയയപ്പ് നല്‍കി. സി.എ. അബൂബക്കർ സ്വാഗതവും കെ.പി. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.