കെ.പി. നൂറുദ്ദീൻ അനുസ്മരണം

കണ്ണൂർ: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.പി. നൂറുദ്ദീൻ ചരമവാർഷിക ദിനത്തിൽ ഡി.സി.സി ഓഫിസിൽ നടത്തിയ അനുസ്മരണ പരിപാടി സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനക്ക് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. നേതാക്കളായ എൻ.പി. ശ്രീധരൻ, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, സി.ടി. ഗിരിജ, എം.പി. വേലായുധൻ, പി. മാധവൻ, കൂക്കിരി രാജേഷ്, കെ.പി. സാജു, പി. മുഹമ്മദ് ഷമ്മാസ്, കല്ലിക്കോടൻ രാഗേഷ്, അമൃത രാമകൃഷ്ണൻ, എം.പി. രാജേഷ്, വസന്ത് പള്ളിയാംമൂല, റോബർട്ട് വെള്ളാംവെള്ളി തുടങ്ങിയവർ സംബന്ധിച്ചു. ---------------------- photo: dcc nurudhin കോൺഗ്രസ് നേതാവ് കെ.പി. നൂറുദ്ദീൻ ചരമവാർഷിക ദിനത്തിൽ ഡി.സി.സി ഓഫിസിൽ നടന്ന പുഷ്പാർച്ചന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.