പയ്യന്നൂർ: ജവഹർലാൽ നെഹ്റുവിന്റെ 58ാം ചരമവാർഷിക ദിനത്തിൽ പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം കെ.പി.സി.സി അംഗം എം. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി. നാരായണൻ അനുസ്മരണഭാഷണം നടത്തി. എൻ. ഗംഗാധരൻ, എം.ഇ. ദാമോദരൻ നമ്പൂതിരി, സി. അനിൽകുമാർ, സി.വി. രാജഗോപാലൻ, വി.വി. മഹേഷ്, കണ്ണൻ തായത്തുവയൽ, വി.വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.