കൊട്ടിയൂർ ഉത്സവ നഗരിയിലേക്ക് തീർഥാടക പ്രവാഹം

31ന് രോഹിണി ആരാധന കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിലേക്ക് തീർഥാടക പ്രവാഹം. വെള്ളിയാഴ്ച പുലർച്ച മുതൽ കൊട്ടിയൂരിലേക്ക് വാഹന പ്രവാഹമായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരങ്ങളാണ് കൊട്ടിയൂരിൽ ദർശനത്തിനെത്തിയത്. സന്നിധാനത്തിനുപുറത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. ഉത്സവ നഗരിയിൽ ദേവസ്വം നിയോഗിച്ച വളന്റിയർമാർ രാവിലെ മുതൽ മണിത്തറയിലെ പ്രസാദനിര നിയന്ത്രിച്ചു. ഭക്തരുടെ തിരക്കിൽ നിറഞ്ഞ് കൊട്ടിയൂർ വെള്ളിയാഴ്ച തീർഥാടക സാഗരമായി. മഹോത്സവ നഗരിയിൽ 31ന്‌ രോഹിണി ആരാധന നടക്കും. തിരുവാതിര ചതുശ്ശതം ജൂൺ രണ്ടിനാണ്‌. മൂന്ന്‌, അഞ്ച്‌ തീയതികളിൽ പുണർതം, ആയില്യം ചതുശ്ശതങ്ങൾ. ആറിന്‌ മകം കലംവരവ്‌. ഒമ്പതിന്‌ അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും. ജൂൺ പത്തിന്‌ തൃക്കലശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.