വാർഷിക ജനറൽ ബോഡി യോഗം

ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടുപുഴ യൂനിറ്റിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും തെരഞ്ഞെടുപ്പും പേരട്ട എല്‍.പി സ്‌കൂളില്‍ സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് തങ്കച്ചന്‍ പാറയില്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ. സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. ലിബിന്‍ ജോസ്, എം. ഇബ്രാഹിം, സി.കെ. സതീശന്‍, തോമസ് വാളായി, സാം തോമസ്, പി.സി. ജോസഫ്, കെ.എം. മാത്യു എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്റായി തങ്കച്ചന്‍ പാറയിലിനെയും യൂനിറ്റ് ജനറല്‍ സെക്രട്ടറിയായി ലിബിന്‍ ജോസിനെയും ട്രഷററായി കെ.എം. മാത്യുവിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.