ആറളം സ്കൂളിൽ സമ്മർ ക്യാമ്പ്

ഇരിട്ടി: സ്റ്റുഡൻറ് പൊലീസ് ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന സമ്മർ ക്യാമ്പ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷീബ രവി അധ്യക്ഷത വഹിച്ചു. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ.വി. സജി, ബ്ലോക്ക് പഞ്ചായത്തംഗം ഷിജി നടുപ്പറമ്പിൽ, ഷൈൻ ബാബു, പ്രേമദാസൻ, ടി.വി. ഷിജേഷ്, സക്കരിയ വിളക്കോട്, രാജീവന്‍, സി. റഫ്ഷ, പി.സി. സവിത എന്നിവര്‍ സംസാരിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍ ഹേമലത, മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടർ വൈകുണ്ഠൻ എന്നിവർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.