കോഴിയും കൂടും വിതരണം ചെയ്തു

ഇരിട്ടി: പായം പഞ്ചായത്തിലെ കുടുംബശ്രീ, സി.ഡി.എസ് നേതൃത്വത്തിൽ കോഴിയും കൂടും പദ്ധതിയുടെ ഭാഗമായി 95 ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ 24 കോഴിക്കുഞ്ഞുങ്ങളെയും കൂടും കോഴിത്തീറ്റയും മരുന്നും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്​ പി. രജനി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി. സാജിദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, ബിജു കൊങ്ങാടൻ, ഷൈജൻ ജേക്കബ്, സി.ഡി.എസ് ചെയർപേഴ്സൻ സ്മിത രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.