പഞ്ചായത്ത് ഓഫിസ് മാർച്ച്

തളിപ്പറമ്പ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‍ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. പരിയാരം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുക, കുറ്റ്യേരി വില്ലേജ് കമ്യൂണിറ്റി സെന്റർ അനുവദിക്കുക, പരിയാരം പി.എച്ച്.സി നശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. അഷ്റഫ് പുളിയൂൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് അലി മങ്കര മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ വായാട്, അബ്ദുൽ ഷുക്കൂർ, മുർഷിദ് വായാട്, ബഷീർ പൊയിൽ, അഷ്റഫ് ഇരിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.