ശ്രീകണ്ഠപുരം: നെസ്റ്റ് എജുക്കേഷൻ ആൻഡ് ചാരിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പെരുവളത്ത്പറമ്പ് മഞ്ഞപ്പാറയിൽ തുടങ്ങുന്ന 'ഹിൽ സിറ്റി'യുടെ ശിലാസ്ഥാപനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് കുട്ടാവ് ഖദീജ ഓഡിറ്റോറിയത്തിലാണ് പരിപാടി. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ, ഭിന്നശേഷിക്കാർ, പെൺകുട്ടികൾ തുടങ്ങിയവരുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങുന്നത്. കെയർ ഹോം, സ്പെഷൽ സ്കൂൾ, വനിത കോളജ്, ഐഡിയൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ് ഹിൽ സിറ്റിയുടെ ഭാഗമായി നിർമിക്കുന്നത്. ശിലാസ്ഥാപനം കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ നിർവഹിക്കും. പൊതുസമ്മേളനം സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ആർ.പി. ഹുസൈൻ, സഅദ് തങ്ങൾ ഹൈദോസി, കെ. ഇസ്മാഈൽ, സി.സി. മാഹിൻ ഹാജി, മുഹമ്മദ് റഫീഖ് നിസാമി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.