കടുവയെന്ന് സംശയം കേളകം: കൊട്ടിയൂർ അമ്പായത്തോടിൽ ജനവാസ കേന്ദ്രത്തിലെത്തിയ വന്യമൃഗം ആടിനെ കടിച്ചുകൊന്നു. താഴെ പാൽ ചുരം വയലത്തറ രാമചന്ദ്രന്റെ വീട്ടിലെ കൂട്ടിൽ നിന്നാണ് ആടിനെ വന്യമൃഗം കൊന്നുതിന്നത്. കടുവയോ പുലിയോ ആകാം ആടിനെ കൊന്നുതിന്നതെന്ന് രാമചന്ദ്രൻ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുമ്പ് ഈ പ്രദേശത്ത് വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൊട്ടിയൂർ റേഞ്ച് വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പട്ടി, കടുവ ഇനത്തിൽപെട്ട വന്യമൃഗമാണ് ആടിനെ ആക്രമിച്ചതെന്ന് വനപാലകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.