ശ്രീകണ്ഠപുരം: വാതിൽപടി സേവന പദ്ധതിക്ക് മുന്നൊരുക്കവുമായി ചെങ്ങളായി പഞ്ചായത്ത്. പഞ്ചായത്തിൽ വാതിൽപടി സേവനത്തിന് അർഹരായി 228 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ ചെലവ് പൊതുജനങ്ങളുടെ സഹകരണത്തിലൂടെയും സ്പോൺസർമാരിലൂടെയുമാണ് കണ്ടെത്തുക. വാതിൽപടി സേവനത്തിനുവേണ്ടി 100 രൂപ ചലഞ്ച് പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന പഞ്ചായത്ത് ഓഫിസിലെ ജീവനക്കാർ പ്രസിഡൻറിന് കൈമാറി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. പ്രജോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ്, വാർഡ് അംഗങ്ങളായ സി. ആശിഖ്, കെ.കെ. പ്രസന്ന, രശ്മി സുരേഷ്, എൻ.എം. പ്രകാശൻ എന്നിവർ സംസാരിച്ചു. വാതിൽപടി സേവന വളന്റിയർമാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. പരിശീലന ക്ലാസിന് ഇ.കെ. ശ്രീശൻ നേതൃത്വം നൽകി. പഞ്ചായത്ത് എടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് മുഖേനയോ നേരിട്ട് ഓഫിസിലോ പൊതുജനങ്ങൾക്ക് സംഭാവന കൈമാറാൻ സാധ്യമാവുന്ന രീതിയിലാണ് 100 രൂപ ചലഞ്ച് നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.