സൗജന്യ യു.ഡി.ഐ.ഡി ക്യാമ്പ്

കണ്ണൂർ: ഡിഫറന്റ്ലി ഏബ്ൾഡ് പീപ്ൾസ് ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സൗജന്യ യു.ഡി.ഐ.ഡി ക്യാമ്പും ഡ്രൈവിങ് ലൈസൻസിനുള്ള രജിസ്ട്രേഷനും വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ ജില്ല ആശുപത്രിക്കു സമീപത്തെ സി.എച്ച് സെന്ററിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് ലഭിച്ച മുച്ചക്ര സ്കൂട്ടറുകൾ പലതും ഓടിക്കാനാവാതെ കിടക്കുന്നുണ്ട്. ഇത്തരം മുച്ചക്ര വാഹനങ്ങൾ ഡി.എ.പി.എൽ അറ്റകുറ്റപ്പണി ചെയ്തുകൊടുക്കും. ഇതിനായി റിപ്പയർ ക്യാമ്പും സംഘടിപ്പിക്കും. ക്യാമ്പിലെത്തുന്നവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് പകർപ്പ്, ആധാർ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കുഞ്ഞബ്ദുല്ല കൊളവയൽ, ഉമ്മർ, ബഷീർ ചേലേരി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.