ശ്രീകണ്ഠപുരം: തലശ്ശേരി അതിരൂപതയിലെ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സംഗമം നടത്തി. ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജിൽ തലശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ഫാ. സാബു കുമ്പുക്കൽ ക്ലാസെടുത്തു. മോഹൻ ജോർജ് കരിയർ ഗൈഡൻസ് ക്ലാസെടുത്തു. വിമൽജ്യോതി എൻജിനീയറിങ് കോളജ് മാനേജർ ഫാ. ജെയിംസ് ചെല്ലംകോട്ട്, ഫാ. ലാസർ വരമ്പകത്ത്, അഡ്മിനിസ്ട്രേറ്റർമാരായ ഫാ. സുബിൻ റാത്തപ്പള്ളിൽ, ഫാ. ബിബിൻ തെക്കേടത്ത്, ഫാ. ലിബിൻ ഏഴുപറയിൽ, ഫാ. ജെയ്സൺ ആനിക്കാത്തോട്ടത്തിൽ, വിശ്വാസ പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഫാ. ജോസഫ് വടക്കേപറമ്പിൽ, അതിരൂപത വിശ്വാസ പരിശീലന ഡയറക്ടർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ, ഫാ. സോണി വടശ്ശേരിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.