സി.എച്ച് സ്മരണക്ക് ആംബുലൻസ്

തലശ്ശേരി: ആതുരസേവന രംഗത്ത് കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന പന്തക്കൽ സി.എച്ച് സെന്റർ അഗതികൾക്കും പാവപ്പെട്ട രോഗികൾക്കും ഉപകരിക്കാനായി സജ്ജീകരിച്ച രണ്ട് ആംബുലൻസുകൾ ഞായറാഴ്ച നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് മൂലക്കടവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഐ.സി.യു ആംബുലൻസിന്റെയും മാഹി എം.എൽ.എ രമേഷ് പറമ്പത്ത്, എം.കെ. മഹമൂദ് സാഹിബ് മെമ്മോറിയൽ ആംബുലൻസിന്റെയും ഉദ്ഘാടനം നിർവഹിക്കും. മാഹി മേഖല ഖാദി ടി.എസ്. ഇബ്രാഹിംകുട്ടി മുസ്‍ലിയാർ, ഷിബു മീരാൻ, സിദ്ദീഖലി രാങ്ങാട്ടൂർ തുടങ്ങിയവർ പങ്കെടുക്കും. ജാതിമത ഭേദമില്ലാതെ പന്തക്കൽ പ്രദേശത്തുള്ള അശരണരും പാവപ്പെട്ടവരുമായ രോഗികൾക്ക് മരുന്നും സാമ്പത്തിക സഹായവും സി.എച്ച് സൻെറർ നൽകിവരുന്നുണ്ടെന്നും തീർത്തും നിർധനരായ രോഗികൾക്ക് ആംബുലൻസിന്റെ സേവനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഇ. ഷറഫുദ്ദീൻ മാസ്റ്റർ, സമീർ പൊന്നമ്പത്ത്, ടി.പി. അബ്ദുൽ റഹ്മാൻ, പി. അയ്യൂബ്, കെ.പി. നഷ് രിഫ്, വി.കെ. റഷീദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.