'റോഡ് ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം'

കണ്ണൂർ: കോർപറേഷൻ പരിധിയിലെ റോഡുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് കണ്ണൂർ കോർപറേഷൻ മർച്ചന്റ്സ് ചേംബർ അവശ്യപ്പെട്ടു. മഴ ശക്തമായതോടെ പൊളിഞ്ഞ റോഡിലൂടെ കാൽനടക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അവശ്യപ്പെട്ടു. പ്രസിഡൻറ് എം.വി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ശുഹൈബ് മുഹമ്മദ്, മഹേഷ് ചന്ദ്ര ബാലിഗ, വി.വി. മുനീർ, എം.എം.വി. മൊയ്തു, കെ. സുരേന്ദ്രൻ, ഹിദായത്തുല്ല, എ.സി. സാജിദ്, എ.കെ. അബ്ദുനിസാർ, അഖിൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.