മദ്റസ കെട്ടിടോദ്ഘാടനവും പ്രഭാഷണവും

ഇരിക്കൂർ: ബ്ലാത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി പുതുതായി നിർമിക്കുന്ന തർബിയ്യതുൽ ഉലൂം മദ്റസ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും വെള്ളിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം അബ്ദുല്ലഹാജി പതാക ഉയർത്തും. ശനിയാഴ്ച വൈകീട്ട് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മദ്റസ കെട്ടിടോദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികളായ അബ്ദുല്ല ഹാജി ബ്ലാത്തൂർ, പി.വി. താഹിർ, എ.സി. ഫൈസൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.