പയ്യന്നൂർ: ജാതി-മത-പ്രായഭേദത്തിന്റെ അതിർവരമ്പുകളില്ലാതെ ലഹരിക്കെതിരെ പോരാടണമെന്ന സന്ദേശവുമായി പയ്യന്നൂരിൽനിന്ന് കന്യാകുമാരിയിലേക്ക് ബോധവത്കരണ സൈക്കിൾ യാത്ര നടത്തിയ എം.സി. ഹനീഫക്ക് പെരുമ്പിയൻസ് കൂട്ടായ്മയുടെ സ്നേഹാദരം. ആദരപരിപാടി ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പിയൻസ് കൂട്ടായ്മയുടെ ഉപഹാരം എം.എൽ.എ കൈമാറി. എസ്.കെ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ലത കണ്ടോത്തിനുള്ള ചികിത്സ സഹായവും കമ്മിറ്റി ഭാരവാഹിയായ കെ. പവിത്രന് എം.എൽ.എ കൈമാറി. തൃക്കരിപ്പൂർ സൈക്ലിങ് ക്ലബിനുവേണ്ടി എ.കെ. അബ്ദുല്ലക്കുട്ടി ഹനീഫയെ ഷാളണിയിച്ച് അനുമോദിച്ചു. വി.കെ. ഷാഫി, എം. അബ്ദുൽ സലാം, എസ്.ടി.പി. ജമാൽ, ബഷീർ എടാട്ട്, കെ.വി. ഷാജി, എം.സി. ഹനീഫ എന്നിവർ സംസാരിച്ചു. കെ.സി. അൻസാരി അധ്യക്ഷത വഹിച്ചു. എം. സുബൈർ സ്വാഗതവും എൻ.കെ. സുൽഫിക്കർ അലി നന്ദിയും പറഞ്ഞു. ****പി. വൈ. ആർ ലഹരി. ലഹരിക്കെതിരെ ബോധവത്കരണ യാത്ര നടത്തിയ എം.സി. ഹനീഫക്ക് ടി.ഐ. മധുസൂദനൻ പെരുമ്പിയൻസിന്റെ ഉപഹാരം കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.