പഴയങ്ങാടി: നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സുൽത്താൻ തോടിന്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നു. 2.75 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവൃത്തികൾക്കിടയിലാണ് സംരക്ഷണഭിത്തി തകർന്നത്. ഭിത്തി തകർന്നതോടെ സമീപത്തെ രണ്ട് വീടുകൾ അപകടഭീഷണിയിലാണ്. വാടിക്കൽ കടവിന് സമീപത്തെ കനാലിന്റെ മൂന്ന് ഭാഗങ്ങളിലെ സംരക്ഷണഭിത്തിയാണ് കനത്ത മഴയിൽ തകർന്നത്. സംരക്ഷണഭിത്തി തകർന്ന് കനാലിൽ പതിക്കുകയായിരുന്നു. രണ്ടര പതിറ്റാണ്ടുമുമ്പ് നിർമിച്ച സംരക്ഷണ ഭിത്തിക്ക് അനുബന്ധമായി നവീകരണത്തിന്റെ ഭാഗമായി അശാസ്ത്രീയ നടപ്പാത നിർമിച്ചതാണ് തകർച്ചക്ക് കാരണമെന്ന് ആക്ഷേപമുയർന്നു. സുൽത്താൻ തോടിൽനിന്ന് മണ്ണ് നീക്കിയതും ജിർണാവസ്ഥയിലായ ഭിത്തിയോടുകൂടി നടപ്പാത പണിതതും തകർച്ചക്ക് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 1766ൽ നിർമിച്ച സുൽത്താൻ തോട് ഉൾനാടൻ ജലഗതാഗതത്തിന് അനുയോജ്യമായ മേഖലയാണ്. സുൽത്താൻ തോടിന്റെ ആദ്യ നവീകരണത്തെ തുടർന്ന് ഈ ജലപാത ഫലപ്രദമായി ഉപയോഗപ്പെടുത്തി ബോട്ട് സർവിസ് ആരംഭിച്ചിരുന്നെങ്കിലും മണ്ണിടിച്ചിലിനെത്തുടർന്ന് സർവിസ് നിർത്തുകയായിരുന്നു. സംരക്ഷണഭിത്തി തകർന്ന മേഖല സന്ദർശിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ തഹസിൽദാറോടും വില്ലേജ് ഓഫിസറോടും ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടതായി എം. വിജിൻ എം.എൽ.എ അറിയിച്ചു. മാടായി വില്ലേജ് ഓഫിസർ സുരേഷ് സംഭവസ്ഥലം സന്ദർശിച്ചു. ചിത്ര വിശദീകരണം: സുൽത്താൻ തോടിന്റെ സംരക്ഷണഭിത്തി തകർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.