പയ്യന്നൂര്‍: കാറമേല്‍ മഖാം ഉറൂസിന് സിയാറത്തോടെ തുടക്കമായി. സിയാറത്തിന് സാജിദ് ഫൈസി നേതൃത്വം നല്‍കി. തുടർന്ന് എൻ. അബ്ദുൽ അസീസ് ഹാജി പതാക ഉയര്‍ത്തി. മഗ് രിബ് നമസ്‌കാരാനന്തരം നടന്ന സമ്മേളനം ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ടി.കെ.സി. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. എ.ടി.പി. ഫൈസൽ ബാവ സ്വാഗതം പറഞ്ഞു. ഹംസ അബ്ദുൽ മജീദ് ഖിറാഅത്ത് നടത്തി. എം. അബ്ദുല്ല, മുഹമ്മദ് മശ്ഊദ് ഹൈത്തമി, എൻ. അബ്ദുൽ അസീസ് ഹാജി, എ. മുത്തലിബ്, കെ. മുസ്തഫ ഹാജി, അഷറഫ് ദാരിമി, എം. മുത്തലിബ് എന്നിവർ സംസാരിച്ചു. രാത്രി എട്ടിന് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി അല്‍ ഖാസിമി മതപ്രഭാഷണം നടത്തി. വ്യാഴാഴ്ച രാത്രി ഏഴരക്ക് സ്വലാത്ത് വാര്‍ഷികത്തില്‍ മുഹമ്മദ് മശ്ഊദ് ഹൈത്തമി മതപ്രഭാഷണം നടത്തും. നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍, ഹൈദ്രൂസി അല്‍ യാമിനി ഖാദിരി വയനാട് എന്നിവര്‍ നേതൃത്വം നല്‍കും. 22ന് ളുഹര്‍ നമസ്‌കാരാനന്തരം മൗലീദ് പാരായണം. തുടര്‍ന്ന് അന്നദാനം ഉണ്ടാവും. വൈകീട്ട് നാലിന് മദ്റസ കെട്ടിടോദ്ഘാടനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. പി. വൈ. ആർ ഉറൂസ് കുറിച്ച് എൻ. അബ്ദുൽ അസീസ് ഹാജി പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.