വീട്ടുമതില്‍ വീണ് വീട് ഭാഗികമായി തകർന്നു

മട്ടന്നൂര്‍: കുമ്മാനത്ത് വീട്ടുമതില്‍ വീണ് നിർമാണത്തിലിരിക്കുന്ന വീട് ഭാഗികമായി തകര്‍ന്നു. താഴെ പുരയില്‍ റജിയുടെ വീട്ടുമതിലാണ് സമീപം നിര്‍മാണത്തിലിരിക്കുന്ന മാണിയേരി സ്വദേശി ജനാർദനന്റെ വീടിന് മുകളില്‍ വീണത്. അടുക്കളഭാഗത്തേക്കാണ് മതിലിടിഞ്ഞത്. താൽക്കാലികമായി കെട്ടിയ ഷെഡും തകര്‍ന്നു. മതിൽ വീണതോടെ റജിയുടെ വീടും അപകടാവസ്ഥയിലാണ്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.