പയ്യന്നൂർ: നഗരസഭയിൽ ഒമ്പതാം വാർഡ് മുതിലയത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. ഭൂരിപക്ഷം കൂട്ടി പയ്യന്നൂരിന്റെ കരുത്തറിയിച്ചാണ് വിജയം. സി.പി.എമ്മിലെ പി. ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ എ. ഉഷയെ പരാജയപ്പെടുത്തിയത്. ആകെയുള്ള 1164 വോട്ടുകളിൽ 1118 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ലത 930 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉഷ 102 വോട്ടും ബി.ജെ.പി സ്ഥാനാർഥി പി. ലിഷ 86 വോട്ടും നേടി. 2020ലെ തെരഞ്ഞെടുപ്പിൽ 644 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 184 വോട്ടുകൾ കൂടുതൽ നേടാനായി. ബി.ജെ.പി സ്ഥാനാർഥി ഇല്ലാതിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 208 വോട്ടാണ് ലഭിച്ചത്. ഇത്തവണ ബി.ജെ.പിക്ക് സ്ഥാനാർഥി ഉണ്ടായിട്ടും അധിക ഭൂരിപക്ഷം നേടാനായി. സി.പി.എമ്മിലെ പി. വിജയകുമാരി സർക്കാർജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ നഗരസഭയിൽ എൽ.ഡി.എഫ് - 35, യു.ഡി.എഫ്- 8, സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് കക്ഷിനില. പി. വൈ. ആർ ലത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.