തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡായ പുല്ലാഞ്ഞിയോട് എൽ.ഡി.എഫ് സ്ഥാനാർഥി വി. രമ്യ വിജയിച്ചു. 645 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിലെ പി.പി. ഷൈനി സർക്കാർജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 1040 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർഥി 799 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി മൂലയിൽ ബേബിക്ക് 154 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി എം. ശീതളക്ക് 87 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ 408 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്. ആ ഭൂരിപക്ഷം 645 ആയി വർധിപ്പിക്കാൻ എൽ.ഡി.എഫിന് സാധിച്ചു. എൽ.ഡി.എഫിന്റെ വികസനരാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് കുറുമാത്തൂർ പുല്ലാഞ്ഞിയോടെ വിജയമെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് പറഞ്ഞു. ഭൂരിപക്ഷം വർധിപ്പിക്കുന്നതിന് ഇടതുപക്ഷം ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്. അതേസമയം, ബി.ജെ.പിയും ഇത്തവണ മികച്ച പ്രവർത്തനമാണ് വാർഡിൽ നടത്തിയതെങ്കിലും നില മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ, യു.ഡി.എഫ് കാര്യമായ പ്രചാരണമൊന്നും വാർഡിൽ നടത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥി രമ്യയേയും ആനയിച്ചുള്ള എൽ.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനവും നടന്നു. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ്, നേതാക്കളായ കെ. കൃഷ്ണൻ, ഐ.വി. നാരായണൻ, കെ.വി. ബാലകൃഷ്ണൻ, പി.കെ. കുഞ്ഞിക്കണ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.