വിളനാശത്തിന് നഷ്ടപരിഹാരം നൽകണം -കർഷക ഫെഡറേഷൻ

കണ്ണൂർ: അപ്രതീക്ഷിത മഴയെത്തുടർന്ന് വിളനാശം നേരിട്ട കർഷകർക്ക് അനുയോജ്യമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും ഇതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിച്ച് ഉത്തരവിറക്കണമെന്നും കേരള കർഷക ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നെൽകൃഷിക്കും പച്ചക്കറികൾക്കും കനത്ത വിളനാശമുണ്ടായത് കൃഷിക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എ.പി.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എ. ജോൺ, സി.എ. അജീർ, പി. സുനിൽകുമാർ, കെ. കൃഷ്ണൻ, കാഞ്ചന മാച്ചേരി, എൻ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.പി.കെ. രാഘവൻ (പ്രസി.), എൻ. കുഞ്ഞിക്കണ്ണൻ, കെ. രവീന്ദ്രൻ (വൈ.പ്രസി.), സി.എ. ജോൺ (സെക്ര.) കെ. കൃഷ്ണൻ, കെ. ഉമേഷ് (ജോ.സെക്ര.) .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.