പയ്യന്നൂർ: എല്ലാ താലൂക്കുകളിലും ഘട്ടംഘട്ടമായി ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സ്ഥാപിക്കുന്ന ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാലകളുടെ സംസ്ഥാനതല ശിലാസ്ഥാപനം പയ്യന്നൂര്‍ താലൂക്കിലെ പുല്ലുപാറയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയ ഭക്ഷ്യസുരക്ഷ നിയമം പാസാക്കിയ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ സംഭരണശാലകള്‍ നിര്‍മിക്കാന്‍ കഴിയാതെവന്നു. സ്വകാര്യ മേഖലയില്‍ പഴയ തിയറ്ററുകളോ കല്യാണ മണ്ഡപങ്ങളോ ആണ് ഭക്ഷ്യധാന്യ സംഭരണശാലകളാക്കി മാറ്റിയത്. ഇതുമൂലം ഉൽപന്നങ്ങള്‍ കേടാവുന്നതിനുപുറമെ ഒരുവര്‍ഷക്കാലം 49 കോടി രൂപ വാടകയിനത്തില്‍ നല്‍കേണ്ടിയും വരുന്നു. തുടര്‍ന്നാണ് ഓരോ താലൂക്കിലും ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. ആറ് വശങ്ങളില്‍നിന്ന് ലോഡ് കയറ്റാനും ഇറക്കാനും കഴിയുന്ന വിധമാണ് സംഭരണശാലകള്‍ നിർമിക്കുകയെന്നും മന്ത്രി പറഞ്ഞു. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ ഡോ. ഡി. സജിത് ബാബു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.