കണ്ണൂർ: കെ-റെയിൽ സമരത്തിന്റെ പേരിലെടുത്ത എല്ലാ കേസുകളും പിൻവലിക്കുക, പൊലീസ് അതിക്രമത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുക, വിനാശകരമായ സിൽവർ ലൈൻ പദ്ധതി പിൻവലിക്കുക എന്നീ ഡിമാന്റുകൾ ഉന്നയിച്ച് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ സമര സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല ജന.സെക്രട്ടറി അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു. എ.പി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.സി. വിവേക്, സുരേഷ് ബാബു എളയാവൂർ, കെ.ജി. ബാബു, ഡോ. ഡി. സുരേന്ദ്രനാഥ്, വിനോദ് പയ്യട, കെ.കെ. സുരേന്ദ്രൻ, കെ. സുനിൽകുമാർ, രാജൻ കോരമ്പേത്ത്, പി.പി. മോഹനൻ, കെ.പി. ചന്ദ്രാംഗതൻ, എം.കെ. ജയരാജൻ, പി.ഒ. ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. പടം) കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമര സംഗമം അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു k rail samaram cheleri
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.